മാനന്തവാടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം തുടങ്ങി
കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മാനന്തവാടി ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഞ്ജു ബാലൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജിതിൻ. കെ. ആർ. അധ്യക്ഷത വഹിച്ചു. ശാസ്ത്രോത്സവം ലോഗോ ഡിസൈനർ നിമിത. കെ. സി. ക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയഭാരതി മൊമെന്റോ നൽകി . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി വസന്തകൃഷ്‌ണൻ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി ബേബി, ഗ്രാമപഞ്ചായത്ത് മെമ്പർ പുഷ്പ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ എം, ഹെഡ്‌മിസ്ട്രസ് സബ്രിയ ബീഗം, എച്ച് എം ഫോറം കൺവീനർ ജോസ് പള്ളത്ത്, നൗഷാദ് കാക്ക വയൽപ്രൈംസൺ എം.പ്രകാശ്, പി.ആർ സുനിൽകുമാർ, ബാല നാരായണൻ കെ വി, എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ മഞ്ജു പി സി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ മേരി മാത്യു നന്ദിയും പറഞ്ഞു.
