Event More NewsFeature NewsNewsPoliticsPopular NewsRecent News

പ്രവാസി കോൺഗ്രസ്‌ പനമരം -അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത കൺവെൻഷൻ നടത്തി

പനമരം :പ്രവാസി കോൺഗ്രസ്‌ പനമരം -അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റിയുടെ സംയുക്ത യോഗം അഞ്ചുകുന്ന് കോൺഗ്രസ്‌ ഭവനിൽ വെച്ച് നടത്തി. പ്രവാസി കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി കോൺഗ്രസ്‌ സംസ്ഥാന ജന :സെക്രട്ടറി മമ്മുട്ടി കോമ്പി ഉത്ഘാടനം നിർവഹിച്ചു. വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ 60വയസ് കഴിഞ്ഞവർക്കും പ്രവാസി ക്ഷേമ നിധി പെൻഷനിൽ ഉപാദികൾ ഇല്ലാതെ അംഗത്വം നൽകണം എന്നും സംയുക്ത യോഗം ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ്‌ പനമരം ബ്ലോക്ക് പ്രസിഡന്റ്‌ ആയി നിയമിതനായ സലീം. പി. യെ ചടങ്ങിൽ ആദരിച്ചു. പനമരം ഐ എൻ സി മണ്ഡലം പ്രസിഡന്റ്‌ ബെന്നി അരി ഞ്ചാർമല,സാബു നീർ വാരം, ചാർളി ഫ്രാൻസിസ്, മാലതി രാധാകൃഷ്ണൻ,അബ്ദുൽ ഗനി,ഫസീല സലീം, നജീബ്, മമ്മുട്ടി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവാസി കോൺഗ്രസ്‌ പനമരം മണ്ഡലം പ്രസിഡന്റ്‌ ആയി റഷീദ് കെ. സി, യേയും അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ്‌ ആയി ഷമീർ എരമ്പയിലിനെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *