Feature NewsNewsPopular NewsRecent News

കേരളോത്സവം : യോഗം ചേർന്നു

കണിയാമ്പറ്റ :ഗ്രാമപഞ്ചായത്ത് കേരളോത്സവം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് തല സംഘാടക യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് രോഷ്മ രമേഷിൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പി യൂസഫ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം ഫൈസൽ നടത്തിപ്പ് സംബന്ധിച്ച് വിശദീകരിച്ചു. പരിപാടികളെ കുറിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക വിശദീകരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എച്ച് ഫസൽ, വാർഡ് മെമ്പർമാർ ആശംസ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാർ കുടുംബശ്രീ അംഗങ്ങൾ , വിവിധ ക്ലബ്ബുകളുടെയും, സാംസ്കാരിക കേന്ദ്രങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി എൻ.ബി ബിജിത്ത് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *