Event More NewsFeature NewsNewsPoliticsPopular News

തരുവണ ജി.എച്ച്.എസ്.എസിന് കായിക ഉപകരണങ്ങൾ നൽകി തരുവണ ചട്ടി ബോൾ കൂട്ടായ്മ

തരുവണ: ജി.എച്ച്.എസ്. എസ് തരുവണയിലെ വിദ്യാർത്ഥികളുടെ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ കായിക ഉപകരണങ്ങൾ സംഭാവന ചെയ്‌ത്‌ ‘തരുവണ ചട്ടി ബോൾ കൂട്ടായ്മമ’ മാതൃകയായി. സ്‌കൂളിൻ്റെ കായിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘കായിക മിത്രം’ പദ്ധതിയുടെ ഭാഗമായാണ് ഉപകരണങ്ങൾ കൈമാറിയത്.

പി.ടി.എ, എസ്.എം.സി, എം.പി.ടി.എ എന്നിവയുടെ സഹകരണത്തോടെയാണ് കൂട്ടായ്മ‌ കായിക ഉപകരണങ്ങൾ നൽകിയത്. 10 ഷട്ടിൽ ബാറ്റുകൾ, കോക്കുകൾ, വോളിബോൾ, ഫുട്ബോൾ, റിംഗുകൾ, കാരംസ് ബോർഡ് തുടങ്ങി വിവിധ കായിക ഉപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റുകളാണ് സ്‌കൂളിന് കൈമാറിയത്.

വിദ്യാർത്ഥികളിൽ കായിക താൽപര്യം വളർത്തുന്നതിനും കായിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. കായിക ഉപകരണങ്ങൾ സംഭാവന ചെയ്‌ത തരുവണ ചട്ടി ബോൾ കൂട്ടായ്‌മയുടെ പ്രവർത്തനങ്ങൾക്ക് സ്കൂ‌ൾ സ്റ്റാഫും പി.ടി.എയും നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *