ലഹരി വിരുദ്ധ റാലിയും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി
പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ദിനാചരണത്തോടാനുബന്ധിച്ച് ലഹരി വിരുദ്ധ റാലിയും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ബി മിനി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. പഠനവും ജീവിതവുമാണ് ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ പി ജി ദിനേഷ് കുമാർ ക്ലാസ് എടുത്തു.സ്റ്റാഫ് സെക്രട്ടറി വി കെ സായൂജ് , അധ്യാപകരായ സ്വപ്ന പീറ്റർ , സിതാര ജോസഫ്,പി ആർ തൃദീപ് കുമാർ , സബി അഗസ്റ്റിൻ ,എന്നിവർ സംസാരിച്ചു.
