Event More NewsFeature NewsNewsPoliticsPopular NewsRecent News

പദ്മപ്രഭാ പുരസ്കാര സമർപ്പണം 25ന്

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പദ്മപ്രഭാ പുരസ്‌കാരം 25ന് ഉച്ചകഴിഞ്ഞ് 3.30ന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ സാഹിത്യകാരിയും കോളജ് അധ്യാപികയുമായ ആര്‍. രാജശ്രീക്ക് ശശി തരൂര്‍ എംപി സമര്‍പ്പിക്കും. സ്വാഗതസംഘം ഭാരവാഹികളായ ടി.വി. രവീന്ദ്രന്‍, കെ.കെ. ഹംസ, ഡോ.കെ.ടി. അഷ്‌റഫ്, കെ.ബി. രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ചന്ദ്രപ്രഭാ സ്മാരക ട്രസ്റ്റ് 1996 മുതല്‍ വര്‍ഷംതോറും നല്‍കിവരുന്നതാണ് 75,000 രൂപയും പദ്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം. എം. മുകുന്ദന്‍ ചെയര്‍മാനും ഡോ.കെ.എസ്. രവികുമാര്‍, ഗ്രേസി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് രാജശ്രീയെ തെരഞ്ഞെടുത്തത്. തലശേരി ഗവ.ബ്രണ്ണന്‍ കോളജില്‍ മലയാള വിഭാഗ അധ്യാപികയായ അവര്‍ 2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേത്രിയാണ്. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലാണ് അവര്‍ക്ക് അവര്‍ഡ് നേടിക്കൊടുത്തത്.

പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പ്ദ്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷത വഹിക്കും. പുരസ്‌കാര ജേത്രിയെ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.കെ. ജിനചന്ദ്രന്‍ പൊന്നാട അണിയിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ പ്ദമപ്രഭാ സ്മാരക പ്രഭാഷണവും മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി.വി. ചന്ദ്രന്‍ അനുഗ്രഹപ്രഭാഷണവും നടത്തും. എഴുത്തുകാരായ എസ്. സിതാര, ഒ.കെ. ജോണി എന്നിവര്‍ പ്രസംഗിക്കും. ആര്‍. രാജശ്രീ മറുപടിപ്രസംഗം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. സുധീര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡോ.കെ.ടി. അഷ്‌റഫ് നന്ദിയും പറയും

Leave a Reply

Your email address will not be published. Required fields are marked *