Event More NewsFeature NewsNewsPoliticsPopular NewsRecent News

പൂതാടി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു; യുഡിഎഫിന് കനത്ത തിരിച്ചടി

പൂതാടി: പൂതാടി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ആകെ 23 അംഗങ്ങളുള്ള ഭരണസമിതിയിൽ നിലവിൽ എൽഡിഎഫിന് 10 അംഗങ്ങളും യുഡിഎഫിന് 10 അംഗങ്ങളുമാണുള്ളത്. മൂന്ന് ബിജെപി അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അവിശ്വാസപ്രമേയം പാസാകണമെങ്കിൽ ആകെ മെമ്പർമാരിൽ പകുതിയിലധികം പേരുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാൽ, തങ്ങളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി എൽഡിഎഫ് അംഗങ്ങളായ എ വി ജയൻ, എ എം പ്രസാദ് എന്നിവർ അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഇവരുടെ വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ച യുഡിഎഫിന് തിരിച്ചടിയായി, ഇവരുൾപ്പെടെയുള്ള എൽഡിഎഫിലെ രണ്ട് മെമ്പർമാർ യോഗത്തിന് എത്താതിരുന്നതോടെയാണ് പ്രമേയം പരാജയപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *