Feature NewsNewsPopular NewsRecent News

കോൺഫെഡറേഷൻ ഓഫ് വെൽഫയർ റസിഡന്റ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി രൂപീകരിച്ചു.

കൽപ്പറ്റ: ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഓഫ് വെൽഫയർ റസിഡന്റ്സ് അസോസിയേഷൻ്റെ വയനാട് ജില്ല കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ കൺവെൻഷൻ ദേശീയ ജോയിന്റ് സെക്രട്ടറി എം കെ ബീരാൻ കോയ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി പി പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്റ് ബി. മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ നൗഷാദ് എടവണ്ണ, സംസ്ഥാന വനിത വിംഗ് പ്രസിഡന്റ് കെ സതീദേവി, വൈസ് പ്രസിഡന്റ് എം.കെ ലീല എന്നിവർ പ്രസംഗിച്ചു. എൻ. സുരേഷ് സ്വാഗതവും ആശ സുഗതൻ നന്ദിയും പറഞ്ഞു കൺവെൻഷൻ ഭാരവാഹികളായി എൻ.കെ

ശശി:പ്രസിഡന്റ്, വി.കെ തുളസിദാസ്: സെക്രട്ടറി, ആശ സുഗതൻ: ട്രഷറർ എന്നിവരടങ്ങുന്ന 17 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *