Event More NewsFeature NewsNewsPoliticsPopular NewsRecent News

കൃപാലയ സ്പെഷ്യൽ സ്കൂ‌ളിലെ വിദ്യാർത്ഥികൾ സഹപാഠിക്ക് വീട് നിർമ്മിച്ച് നൽകി

പുൽപ്പള്ളി: കൃപാലയ സ്പെഷ്യൽ സ്‌കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഹപാഠിക്ക് വീട് നിർമ്മിച്ച് നൽകി വിദ്യാർത്ഥികൾ മാതൃകയാകുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും മറ്റ് ഉദാരമതികളുടെയും സഹകരണത്തോടെയാണ് സഹപാഠിക്ക് വീട് നിർമ്മിച്ച് നൽകിയത് . ഭിന്നശേഷിക്കാരൻ ആയ സഹപാഠിക്ക് വീടൊരുക്കിയത്. ജന്മനാ കാഴ്ച്‌ച ഇല്ലാത്ത ആദിനാഥിനും കുടുംബത്തിനും ആണ് 12 സെന്റ് ഭൂമിയിൽ വീട് ഒരുങ്ങിയത്. ഇന്ന് കേരള പിറവി ദിനത്തിൽ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറും. നാലര വയസ്സ് മുതൽ പുൽപ്പള്ളിയിലെ കൃപാലയ വിദ്യാലയത്തിലായിരുന്നു പഠനം ആദിനാഥിന്. ഇപ്പോൾ പ്രായം 12. ജന്മനാൽ കാഴ്ച‌ശക്തിയില്ല. അതിനാൽ തന്നെ എപ്പോഴും ഒരാൾ കൂട്ട് വേണം. അമ്മ ബിന്ദു പോളിയോ ബാധിതയാണ്. അച്ഛൻ മോഹനൻ കൂലിപ്പണിയെടുത്താണ് നാലംഗ കുടുംബം കഴിയുന്നത്. ഇത്രയുംകാലം വാടക വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീട് എന്നത് സ്വപ്നം മാത്രമായിരുന്നു.

ആദിനാഥിന്റെ കൂട്ടുകാരും അധ്യാപകരും കാരുണ്യമുള്ളവരും ഒത്തുചേർന്നപ്പോൾ 12 സെന്റ് ഭൂമിയിൽ ഒരു വീട് യാഥാർത്ഥ്യമായത് സന്മനസ്സുള്ളവരുടെ കരുതലിലും കുട്ടികൾ കുടുക്കയിൽ ശേഖരിച്ച പണവുമെല്ലാം ചേർത്തുവച്ചായിരുന്നു വീട് നിർമ്മാണം.കൃപാലയ സ്‌കൂളിന് ഇത് രജത ജൂബിലി വർഷമാണ്. നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിൽ ഏറ്റവും ഹൃദ്യമായ പദ്ധതി അർഹമായ കുടുംബത്തിന് തണൽ ഒരുക്കുകയെന്നതായിരുന്നു . സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും കുടുക്കയിൽ ശേഖരിച്ച പണവും ബന്ധുക്കൾ നൽകിയ പണവും കുടുക്കയിൽ നിക്ഷേപിച്ചായിരുന്നു വിട് നിർമ്മാണത്തിൽ പങ്കാളിയായത്. ആദി നാഥിന്റെ കുടുംബത്തിന് ശാശ്വതമായ തണൽ ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സ്കൂ‌ളിലെ അധ്യാപകരും വിദ്യാർത്ഥികളും മനോജ് മെന്റും.

Leave a Reply

Your email address will not be published. Required fields are marked *