Event More NewsFeature NewsNewsPoliticsPopular NewsRecent News

പുൽപ്പള്ളി ടൗണിൽ നടപ്പാക്കുന്ന ഗതാഗത പരിഷ്കരണം അശാസ്ത്രീയം: യു.ഡി.എഫ്.

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിൽ നവംബർ ഒന്ന് മുതൽ നടപ്പാക്കുന്ന ഗതാഗത പരിഷ്കരണം അശാസ്ത്രീയമാണെന്നും ഇത് പുനപരിശോധിക്കണമെന്നും യു.ഡി.എഫ്. ഗ്രാമപഞ്ചായത്തംഗങ്ങൾ ആവശ്യപ്പെട്ടു. തിരക്കേറിയ താഴെയങ്ങാടി മുതൽ വിജയ എൽ.പി. സ്കൂ‌ൾ വരെ വഴിയോരക്കച്ചവടം അനുവദിച്ചത് ചില തൽപ്പരകക്ഷികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ്. വഴിയോരക്കച്ചവടക്കാർക്കായി പ്രത്യേകം സ്ഥലം കണ്ടെത്തി, അവരെ അവിടേയ്ക്ക് മാറ്റി കച്ചവടം ചെയ്യാൻ സൗകര്യമൊരുക്കണമെന്നാണ് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ, തിരക്കുപിടിച്ച് ഗതാഗത പരിഷ്കാരം നടപ്പാക്കുന്ന ഭരണസമിതി നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ല.

ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് മുന്നറിയിപ്പ് നൽകി.ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഗീത കുഞ്ഞികൃഷ്ണൻ, സിജു പൗലോസ്, കെ.എഫ്. വിനോദ്, ഷിനി ജോർജ്, ഓമന ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *