തല ചായ്ക്കാനൊരിടംകരിങ്ങാരിയിൽ കുടുംബത്തിന് സേവാഭാരതി വീട് നൽകി
മാനന്തവാടി: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ദേശീയ സേവാഭാരതി വെള്ളമുണ്ട യൂണിറ്റ് നിർമിച്ച രണ്ടാമത്തെ വീട് കരിങ്ങാരി സ്വദേശി ശിവൻ പി.വിക്ക് കൈമാറി. സേവാഭാരതിയുടെ ‘തല ചായ്ക്കാനൊരിടം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ചത്. വീടിന്റെ സമർപ്പണം റിട്ട. സംഗീത അധ്യാപകൻ ദേവദാസ് മാസ്റ്റർ (ജി.വി.എച്ച്.എസ്. മാനന്തവാടി) നിർവഹിച്ചു. സേവാഭാരതി ജില്ലാ ഉപാധ്യക്ഷൻ പി.പരമേശ്വരൻ താക്കോൽ കൈമാറി. സേവാഭാരതി വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ് വാസുദേവൻ കളരിക്കൽ അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഉണ്ണാച്ചി മൊയ്തീൻ, അനിൽ മഴുവന്നൂർ, കൂവണവിജയൻ കെ ടി സുകുമാരൻ, മുരളീധരൻ കരിങ്ങാരി ഹരി ചെറുകര, എ. ടി. മുരളീധരൻ എന്നിവർ ആശംസകൾ നേർന്നു. സേവാഭാരതി ജില്ലാ സെക്രട്ടറി സുരേഷ് സേവാസന്ദേശം നൽകി. വീട് നിർമ്മാണത്തിന് മനോജ് പടക്കോട്ടുമ്മൽ നേതൃത്വം നൽകി
യൂണിറ്റ് സെക്രട്ടറി ബീന എൻ.കെ. സ്വാഗതവും ശ്രീനിവാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
