തടയണ നിർമ്മിച്ചു.
പുൽപ്പള്ളി :പുൽപ്പള്ളി, ആലൂർകുന്ന് പാടശേഖര സമിതിയിലെ അംഗങ്ങൾ ചേർന്ന് ഡാമിലെ വെള്ളം കെട്ടി നിർത്തി തടയണ നിർമ്മിച്ചു.
തടയണ വഴി സംഭരിക്കുന്ന ജലം ആലൂർകുന്നിൽ കർഷകർ കൃഷി ഇറക്കിയ വാഴ, നെല്ല് കൃഷിത്തോട്ടങ്ങൾ നനയ്ക്കാൻ ഉപയോഗപ്പെടുത്താം എന്ന ലക്ഷ്യത്തോടെയാണ് പാടശേഖര സമിതി അംഗങ്ങൾ ചേർന്ന് തടയണ നിർമ്മിച്ചത്.
ദിലീപ് കെ. എം, ഓനായി പി. എസ്, ഷൈലേഷ്, കൃഷ്ണൻ കുറിച്ചിപ്പറ്റ, കാള പ്പൻ നടുവീട്ടിൽ, കണ്ണൻ ദാസനക്കര, വിനു കുറിച്ചിപ്പറ്റയുമാണ് തടയണ നിർമ്മിക്കുന്ന ഉദ്യമത്തിൽ പങ്കെടുത്തു.
