പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഇ-മാലിന്യ മുക്തമായി: പ്രഖ്യാപനം നടത്തി.
പുൽപ്പള്ളി :പുൽപ്പള്ളി ഗ്രാമപഞ്ചായത്തിനെ ഇ-മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
പുൽപ്പള്ളി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് : ബിന്ദു പ്രകാശ് പ്രഖ്യാപനം നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത സ്ഥാനം വഹിച്ചു.
പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നായി ആകെ 1375 കിലോ ഇ-മാലിന്യമാണ് ഹരിതകർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിച്ചത്.
ഏറ്റവും കൂടുതൽ ഇ-മാലിന്യം ശേഖരിച്ച മൂന്ന് വാർഡുകളിലെ ഹരിതകർമസേന അംഗങ്ങൾക്ക് ചടങ്ങിൽ വെച്ച് പ്രത്യേക മൊമെന്റോ നൽകി ആദരിച്ചു.
പ്രോഗാമിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ജയസുധ, അസിസ്റ്റന്റ് സെക്രട്ടറി ഷീന, വി.ഇ.ഒ പ്രസാദ് ടി. ടി, ഹരിതകർമസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ പങ്കെടുത്തു.
