Feature NewsNewsPopular NewsRecent News

ഓണം സൗഹൃദ സംഗമം നടത്തി

മാനന്തവാടി: ജമാഅത്തെ ഇസ്ലാമി മാനന്തവാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം സൗഹൃദസംഗമം സംഘടിപ്പിച്ചു. മാനന്തവാടി മുൻസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ സംഗമത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പരസ്‌പര സൗഹാർദ്ദവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നത് നമ്മുടെ നാടിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും ഇതു പോലുള്ള കൂട്ടായ്മ‌കൾ അതിനു സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർമാരായ സജ്ന ടീച്ചർ, ഷീജ സി.എ., ശാരദ സജീവൻ, മോഹൻദാസ്, രഘുനന്ദൻ, സൈദു കുടുവ, ഷാൻ്റോലാൽ, മഹേഷ്, ഷിബു, കെ.കെ.ചന്ദ്രശേഖരൻ, എ. ചന്ദ്രൻ, മംഗലശ്ശേരി നാരായണൻ, ശഫീന എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ഒ.അഷ്റഫ് സമാപന പ്രസംഗം നടത്തി. മമ്മു മാഷ് അധ്യക്ഷത വഹിച്ചു. റഫീഖ്. കെ.എം സ്വാഗതവും ഉസ്‌മാൻ, വി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *