Feature NewsNewsPopular NewsRecent News

ശ്രീറാം ഫൈനാൻസിന്റെ വെള്ളമുണ്ട ബ്രാഞ്ച് മാനേജറെ ബിജെപി ഉപരോധിച്ചു

വെള്ളമുണ്ട: ഇടപാടുകരുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശ്രീറാം ഫിനാൻസ് അടച്ചുപൂട്ടി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊണ്ട് ബിജെപി പ്രവർത്തകർ മാനേജറെ ഉപരോധിച്ചു. വെള്ളമുണ്ട ബ്രാഞ്ചിൽ നിന്നുമാത്രം മുന്നൂറ് പേരാണ് തട്ടിപ്പിനിരയായത്. സമരക്കാരുടെ ആവശ്യർത്ഥം തട്ടിപ്പിനിരയായവരുടെ പൂർണ്ണ വിവരങ്ങൾ നൽകുകയും 3 ദിവസത്തിനുള്ളിൽ മുഴുവൻ ആളുകളുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന രേഖമൂലമുള്ള ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിക്കാൻ നേതാക്കൾ തയ്യാറായത്. സമരത്തിന് ബിജെപി സംസ്ഥാന സമിതി അംഗം സജിശങ്കർ, പാലക്കാട് മേഖല ഉപാദ്ധ്യക്ഷൻ പുനത്തിൽ രാജൻ, മണ്ഡലം പ്രസിഡന്റ്റ് ശശി.എം. കെ, എസ്.ടി മോർച്ച ജില്ലാ പ്രസിഡണ്ട് കേളു അത്തികൊല്ലി, ജില്ലാ കമ്മിറ്റി അംഗം മൊയ്തു വാഴയിൽ, ഭാസ്‌കരൻ ഇന്ത്യേരി, രജീഷ് വെള്ളമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *