കർഷക സംഘം ക്ഷീര വികസന വകുപ്പ് ഡിഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
കൽപറ്റ: ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മിൽമ യൂണിയനെതിരെ കള്ളപ്രചരണം നടത്തി പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടിക്കെതിരെ കേരള കർഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ക്ഷീര കർഷകർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കേരള കർഷകസംഘം സംസ്ഥാന സമിതി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി. ജി. പ്രത്യുഷ് സ്വാഗതവും, കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പി. സുരേഷ് അധ്യക്ഷനായിരുന്നു.
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി. ജി. സതീഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ, സണ്ണി ജോർജ്ജ്, എം. എ ചാക്കോ, ടി കെ ശിവൻ, കെ. ജെ. ജോസഫ്, എൻ. പി കുഞ്ഞുമോൾ, എൻ. എം ആൻ്റണി, എ. ഗഫൂർ, ടി. ടി. സ്കറിയ, ജെയിൻ ആൻ്റണി എന്നിവർ സംസാരിച്ചു.
