Feature NewsNewsPopular NewsRecent News

കൽപറ്റയിൽ കർഷകദിനാഘോ ഷം

കൽപറ്റ: കൽപറ്റ നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു. അമ്പിലേരി മദ്രസ ഹാളിൽ നടന്ന ചടങ്ങ് കൽപറ്റ നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ സൗമ്യ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശാലിനി കെ വി പരിപാടിക്ക് സ്വാഗതം ആശംസിച്ചു.
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള ഡ്രാഗൺ ഫ്രൂട്ട് തൈകളുടെ വിതരണോദ്ഘാടനം നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.ജി. ബീന നിർവഹിച്ചു. ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ വിതരണം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഈശ്വരപ്രസാദ് സി.എം. നിർവഹിച്ചു. കൽപറ്റ ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മുഹമ്മദ് ഷഫീഖ് പി.കെ. പുതിയ പദ്ധതികളുടെ വിശദീകരണം നടത്തി. വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച 13 കർഷകരെ ചടങ്ങിൽ ആദരിച്ചു.

ദിനാഘോഷത്തോടനുബന്ധിച്ച് കർഷകർക്കായി പ്രത്യേക പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു. മഴക്കാലത്തെ കാപ്പികൃഷി പരിപാലനത്തെക്കുറിച്ച് കോഫി ബോർഡ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോർജ് ഡാനിയൽ ക്ലാസെടുത്തു. കൂടാതെ കൂൺ കൃഷിയുമായി ബന്ധപ്പെട്ട് കർഷകർക്കായി പ്രായോഗിക പരിശീലനവും നടന്നു. വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത കാർഷികോപകരണങ്ങളും മറ്റ് സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ കർഷകർക്ക് വിതരണം ചെയ്തു.

നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് കൗൺസിലർമാർ, സി.ഡി.എസ് ചെയർപേഴ്സൺ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ക്ഷീരസംഘം പ്രസിഡന്റ്, കർഷക വികസന സമിതി പ്രതിനിധികൾ, കുരുമുളക് സമിതി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകസമിതി അംഗങ്ങൾ, കുരുമുളക്-പാടശേഖര സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പ്രദേശത്തെ കർഷകർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. കൽപറ്റ കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ രഞ്ജിനി നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *