Feature NewsNewsPopular NewsRecent News

കൽപറ്റ സർവീസ് സഹകരണ ബാങ്ക് വാർഷിക പുരസ്കാരങ്ങൾ

കൽപറ്റ: സർവീസ് സഹകരണ ബാങ്ക് വാർഷിക പുരസ്കാരങ്ങൾ സമ്മാനിച്ചു. നഗരസഭ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ കെ ബിജുജൻ അധ്യക്ഷനായി. ജീവകാരുണ്യപ്രവർത്തനത്തിനുള്ള സെന്റിനറി മെമ്മോറിയൽ ഹോണർ ജയരാജ് തട്ടാശ്ശേരിക്കും സുരേഷ് ചന്ദ്രൻ സ്മാരക കലാസാംസ്കാരിക പുരസ്കാരം മുസ്തഫ ദ്വാരകയ്ക്കും നൽകി.

ശതാബ്ദി എൻഡോവ്മെന്റ് പുരസ്ക്കാരം എസ്കെജെ ഹയർ സെക്കൻഡറി വിദ്യാർഥിനി കൃഷ്ണ വൈഗക്കും സ്പെഷൽ ജൂറി പുരസ്കാരം യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് റിഷാന നസ്റിനും ലഭിച്ചു. ജൈനേന്ദ്ര കൽപറ്റ എൻഡോവ്മെന്റ് നഗരസഭ ബഡ്സ് സ്കൂളിന് നൽകി. വിദ്യാനിധി പുരസ്കാരങ്ങൾ ആരോമൽ, ആയിഷ സ്വബ, ആഗ്നെയ് സതീഷ്, സുഹാൻ സഹീർ, ശരണ്യ സി വി എന്നിവർക്ക് നൽകി. ബാങ്കിലെ മികച്ച ജീവനക്കാർക്കുള്ള ഔട്ട്സ്റ്റാൻഡിങ് പെർഫോമർ അവാർഡ് എൻ കെ മഹിജക്ക് ലഭിച്ചു.

ബാങ്കിന്റെ പുതിയ പദ്ധതി (സഹകരണ സമ്പാദ്യ കുടുക്ക) ദക്ഷിണയ്ക്ക് കൈമാറി തുടക്കം കുറിച്ചു. സൗജന്യ നിരക്കിൽ കർഷകർക്ക് വിത്തുകൾ എത്തിക്കുന്ന വിത്തുജാലകം പദ്ധതി മുതിർന്ന കർഷക ടി പി റോസിലിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ജയരാജ് തട്ടാശ്ശേരി, മുസ്തഫ ദ്വാരക എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് ഇ എ രാജപ്പൻ സ്വാഗതവും സെക്രട്ടറി എം പി സജോൺ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *