Feature NewsNewsPopular NewsRecent News

‘കമ്പളനാട്ടി’ ഒരുമയുടെ കൃഷി ഉത്സവം തിരുനെല്ലിയിൽ നാളെ

മാനന്തവാടി: കുടുംബശ്രീ വയനാട്, തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ ‘കമ്പളനാട്ടി’ ഒരുമയുടെ കൃഷി ഉത്സവം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 9 മണിക്ക് തൃശ്ശിലേരി കാക്കവയലിൽ വെച്ചാണ് പരിപാടി നടക്കുക.കൃഷി ഉത്സവത്തിന്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഞ്ജു ബാലൻ നിർവ്വഹിക്കും. പ്രദേശത്തെ കർഷകരുടെയും നാട്ടുനന്മയുടെയും കൂട്ടായ്‌മയോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും പങ്കാളികളാകും.

Leave a Reply

Your email address will not be published. Required fields are marked *