Event More NewsFeature NewsNewsPoliticsPopular NewsRecent News

എം.ജി.എം ‘സ്നേഹഭവനം’ താക്കോൽദാനം നടത്തി

പിണങ്ങോട്: മർക്കസുദ്ദഅ്വ എം.ജി.എം (Muslim Girls and Women’s Movement) ៣ ‘കൂടൊരുക്കാൻ കൂടെനിൽക്കാം’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ ആദ്യ സ്നേഹഭവനത്തിൻ്റെ ഉദ്ഘാടനവും താക്കോൽദാനവും കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് ഡോ. ജമാലുദീൻ ഫാറൂഖി നിർവ്വഹിച്ചു. സഹജീവികളോട് കരുണ കാണിക്കുകയും കണ്ണീരൊപ്പാൻ കൈകോർക്കുകയും ചെയ്യുന്നതിലൂടെയാണ് മതത്തെ പൂർണ്ണാർത്ഥത്തിൽ പ്രയോഗവത്കരിക്കാൻ കഴിയുകയുള്ളൂവെന്നും അതുകൊണ്ടാണ് അവയെ മഹത്തായ ആരാധനയായിട്ട് മതം ഗണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംജിഎം സംസ്ഥാന പ്രസിഡണ്ട് സി.ടി ആയിഷ ടീച്ചർ അധ്യക്ഷയായിരുന്നു. സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറ് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

കെഎൻഎം സംസ്ഥാന സെക്രട്ടറി എൻ എം അബ്ദുൾ ജലീൽ മാസ്റ്റർ, കെ. എൻ എം സംസ്ഥാന വൈസ് പ്രസിഡൻ്റ് സൈതലവി എഞ്ചിനീയർ, കെ എൻ എം ജില്ലാ പ്രസിഡണ്ട് അബ്‌ദുൽ ഹക്കീം അമ്പലവയൽ, എം ജി എം സംസ്ഥാന സെക്രട്ടറി ആയിഷ ടീച്ചർ സി. ടി, പൊഴുതന ഗ്രാമ പഞ്ചായത്തംഗം രാജൻ എൻ, ഡോ. മുസ്ത‌ഫ ഫാറൂഖി,യൂനുസ് ഉമരി, അബു കെ എച്ച്,മുഫ്ലിഹ് കെ, റുക്സാന വാഴക്കാട്, സുബൈദ ടീച്ചർ, ഷെറീന ടീച്ചർ, ഡോ. രഹന മുജീബ്, എന്നിവർ പ്രസംഗിച്ചു. ഉന്നത വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിച്ച ഫിദ ഫർഹ ടി. എസ്, അഡ്വ. കെ കെ ജുബിൻ നുഷ്റിൻ എന്നിവരെ ആദരിക്കുകയും ചെയ്തു‌.

Leave a Reply

Your email address will not be published. Required fields are marked *