മെഡിക്കൽ കോളേജ്:ദാനമായി ലഭിച്ച ഭൂമിയിൽ ഉടൻ നിർമ്മാണം ആരംഭിക്കണം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി
കമ്പളക്കാട്: വയനാട് മെഡിക്കൽ കോളേജിനായി സർക്കാരിന് ദാനമായി ലഭിച്ച ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് സംബന്ധിച്ച നടപടികളിൽ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തണമെന്നും ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതി യാഥാർഥ്യമാക്കണമെന്നും വ്യാപാരി ദിനത്തോടനുബന്ധിച്ച് നടന്ന യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 വ്യാപാരി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. യൂണിറ്റ് ഓഫീസിൽ പ്രസിഡൻ്റ് മുഹമ്മദ് അസ്ലം ബാവ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.
യൂണിറ്റിലെ മുതിർന്ന വ്യാപാരി അംഗങ്ങളെ ഷാളും മൊമെന്റോയും നൽകി ആദരിച്ചു. യൂണിറ്റ് ട്രഷറർ സി. രവീന്ദ്രൻ വ്യാപാരി ദിന സന്ദേശം നൽകി.യൂണിറ്റ് യൂത്ത് വിംഗിന്റെ്റെ നേതൃത്വത്തിൽ രോഗബാധിതരായി വീടുകളിൽ ചികിത്സയിൽ കഴിയുന്ന വ്യാപാരി അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ കണിയാമ്പറ്റ വൃദ്ധസദനത്തിൽ ഉച്ചഭക്ഷണവും വിതരണം ചെയ്തു.
ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ഷൈജൽ കുന്നത്ത്, ജില്ലാ പ്രവർത്തകസമിതി അംഗം മുത്തലിബ് ലിച്ചി, യൂണിറ്റ് മുൻ പ്രസിഡന്റുമാരായ പി. ടി. അഷ്റഫ്, ഇ. കെ. അബൂബക്കർ, വൈസ് പ്രസിഡന്റ് വേണു സംഗമം. ജോർജ് ജോയൽ. റസാഖ് കെ ടി.യൂണിറ്റ് സെക്രട്ടറി ജംഷീദ് കെ എം റഷീദ് വി യൂത്ത് വിംഗ് പ്രസിഡന്റ് അസീസ് ഇടി, സെക്രട്ടറി അഫ്സൽ ടി. കെ., ട്രഷറർ ലിബിൻ എന്നിവർ സംസാരിച്ചു.
വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി ത്വരിതപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
