Feature NewsNewsPopular NewsRecent News

വുമൺസ് വർക്കേഴ്സ്കൗൺസിൽതാലൂക്ക്കൺവൻഷൻനടത്തി

ബത്തേരി : ക്വിറ്റിന്ത്യാദിനത്തോടനുബന്ധിച്ച് ബത്തേരി താലൂക്ക് വുമൺസ് വർക്കേഴ്സ് കൗൺസിൽ ഐ എൻ ടി യു സി താലൂക്ക് കൺവൻഷൻ നടത്തി. സ്ത്രീകൾ ഇന്ന് കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരല്ല സമൂഹത്തിലും സംഘടനാ പ്രവർത്തനത്തിലും ശക്തമായ സാന്നിധ്യമാണ് സ്ത്രീകൾക്ക് ഉള്ളത്. എന്നാലും സ്ത്രീകൾക്ക് മുന്നിലുള്ള വെല്ലുവിളികൾ ഇപ്പോഴും ഏറെയാണ് തുല്യ ജോലിക്ക് തുല്യ വേതനം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്തുക, സാമൂഹ്യ സുരക്ഷ,സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ നമ്മൾ കൂടുതൽ ശക്തമാവണമെങ്കിൽ സംഘടന ശക്തിപ്പെടുത്തണമെന്ന് ഐഎൻടിയുസി ജില്ല പ്രസിഡന്റ് പി പി ആലി യോഗം ഉദ്ഘാടനം ചെയ്തു പറഞ്ഞു. ഗോപി സി എ അധ്യക്ഷത വഹിച്ചു. ഉമ്മർക്കുണ്ടാട്ടിൽ, ജിജി അലക്സ്, മായാ പ്രദീപ്, സതീഷ് പുതുക്കാട്, ജിനി തോമസ്, പി എൻ ശിവൻ, വർഗീസ് കെ എം, ശ്രീനിവാസൻ തൊവരിമല, അസീസ് മാടാല, വത്സ ബെന്നി, അന്നക്കുട്ടി വർഗീസ്, മേഴ്സി സാബു, അരുൺ ദേവ്, മണി പാമ്പനാൽ, മനോജ് ഉതുപ്പാൻ, ബാബു തോമസ്, ബാബു മാളിയേക്കൽ, ജോയ് വടക്കനാട്, പ്രീത രവി, ശൈലജ സോമൻ, രാധാ മഹാദേവൻ, മിനി കൊച്ചുപുരയ്ക്കൽ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *