ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി തെരുവുനാടകം സംഘടിപ്പിച്ചു.
പുൽപ്പള്ളി :വനിതാ- ശിശു വികസന വകുപ്പ് ഐ സി ഡി എസ് പനമരം അഡീഷണൽ പ്രോജെക്ടിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ പ്രാധാന്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി തെരുവുനാടകം സംഘടിപ്പിച്ചു.
പുൽപള്ളി സി എച്ച് സി കോമ്പൗണ്ടിൽ വെച്ച് നടത്തിയ പരിപാടിയിൽ പ്രോജെക്ടിനു കീഴിലെ അങ്കണവാടി വർക്കർമാരാണ് പരിപാടി അവതരിപ്പിച്ചത്.
ഐ സി ഡി എസ്സ് പനമരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ ലീഷ്മയും പി, സി എച്ച് സി പുൽപള്ളി മെഡിക്കൽ ഓഫീസർ ഡോ: പ്രഭാകരറും സംസാരിച്ചു.
