Feature NewsNewsPoliticsPopular NewsRecent NewsSports

നിരവധ റിക്കോർഡ് നേട്ടം കൈവരിച്ച ആദിലക്ഷ്മി സനേഷിനെ ആദരിച്ചു

കൽപ്പറ്റ:ഏഴ് വയസ്സിനുള്ളിൽ തന്നെ നിരവധി ദേശീയഅന്തർദേശീയ റെക്കോർഡുകൾ കരസ്ഥമാക്കിയ ആദിലക്ഷ്‌മി സനേഷ് എന്ന ഏഴുവയസുകാരിയെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഒരു മിനിറ്റിനുള്ളിൽ 125 രാജ്യങ്ങളുടെ ഔട്ട്‌ലൈൻ മാപ്പുകൾ തിരിച്ചറിഞ്ഞ് പറയുകയും രാജ്യങ്ങളുടെ ടെലിഫോൺ കോഡുകൾ, ദേശീയ പതാകകൾ, ദേശീയ മൃഗങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് അതിൻ്റെതായ സമഗ്ര മേഖലകളിലും നിരവധി നേട്ടങ്ങൾ കൈവരിച്ച് കഴിവ് തെളിയിച്ച നിലക്ക് ഒട്ടനവധി പുരസ്‌കാരങ്ങളും വേൾഡ് റിക്കോർഡുകളും ഈ ചെറു പ്രായത്തിൽ തന്നെ തേടിയെത്തിയത് ആദിലക്ഷ്‌മിയുടെ പരിശ്രമത്തിന്റെ്റെയും ഓർമ്മശക്തിയുടെയും ഫലമായിട്ടാണ്.എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ( രണ്ടു തവണ),ഇഞ്ചേനിയസ് ബുക്ക് ഓഫ് റെക്കോർഡ്‌സ്,

ഇൻഫ്ലുൻസർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് 2025 (മൂന്നു തവണ), ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ്‌, രബിന്ദ്ര നാഥാ പുരസ്ക‌ാർ കൂടാതെ ഇൻ്റർനാഷണൽ സ്റ്റാർ കിഡ് അവാർഡ് എന്നിവയാണ്‌നിലവിൽ ആദിലക്ഷ്മി കരസ്ഥമാക്കിയിട്ടുള്ള പ്രധാന റെക്കോർഡുകൾ.

ഇത്തരത്തിലുളളവരുടെ കഴിവുകൾ കണ്ടെത്തി പ്രചോദനം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് യൂണിറ്റ് കമ്മിറ്റി അവരെ ആദരിച്ചത് ‌വയനാട് ജീനിയസ് ഇന്റർനാഷണൽ സ്‌കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ് ആദിലക്ഷ്‌മി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്‌ണൻ ആദിലക്ഷ്മി സനേഷിന് മെമെന്റൊ നൽകി.

ചടങ്ങിൽ കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്, ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ, ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് യൂണിറ്റ് പ്രസിഡന്റ് ഇ ഹൈദ്രു അധ്യക്ഷത വഹിച്ചു. കെ രഞ്ജിത്, അജിത് പിവി, ടി അബ്ദു‌ൽ ഹാരിസ്, ഷാജി കല്ലടാസ്, തനിമ അബ്ദുറഹമാൻ, ഷൈജൽ സി എച്ച്,സിദ്ധിഖ് സിന്ദൂർ , ബഷീർ ലുലു അബ്‌ദുൽ ഖാദർ ഷംസു പി.പി. ഷൈജു സി എച്ച് സതീഷ് പൂജാരി ഗഫൂർ മുബിൻ സാലിഹ് സൗദ കെ എം സുപ്രിയ രാജൻ അമ്പിളി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *