ക്യാൻസർ ബോധവൽക്കരണ ക്ലാസ്
കൽപറ്റ: ടാറ്റ എ ഐ എ ലൈഫ് ഇൻഷുറൻസ് പുതുതായി പുറത്തിറക്കിയ ‘സമ്പൂർണ്ണ കെയർ കാൻസർ’ പോളിസിയുടെ പ്രചാരണവുമായി കൽപറ്റ ബ്രാഞ്ച് ഓഫീസിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. മാനേജർ ഷാനിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വയനാട്ടിലെ സീനിയർ സർജൻ ഡോ. വി. ജെ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജയരാജൻ ആലഞ്ചേരി സ്വാഗതവും അസിസ്റ്റൻ്റ് മാനേജർ ഇ കെ നിധിൻ, പ്രിൻസ് തോമസ്, ജനാർദനൻ, ജലീൽ പരിയാരം, അശോകൻ, അരുണകുമാരി, സോഫി പ്രിൻസ്, നിഖിത , സിനി തോമസ്, ഡോളി ടീച്ചർ, സാലി കുര്യൻ, വാഴ് വി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
