കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്
കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്കകേരള മുഖ്യമന്ത്രി പ്രഖ്യാപനം, ഖർഗയുടെ വസതിയിൽ നിർണ്ണായക ഇന്ന് കൂടിക്കാഴ്ച നടക്കും. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം.
സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡൻറുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും. ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തും. ദീപാ ദാസ് മുൻഷിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദവിവരങ്ങൾ പുറത്തെത്തിയിട്ടില്ല. എന്നാൽ മുസ്ലിം ലീഗുമായി ദീപ ചർച്ച നടത്തിയേക്കുമെന്ന് ചില സൂചനകൾ പുറത്തെത്തിയിട്ടുണ്ട്
