Event More NewsFeature NewsNewsPoliticsPopular NewsRecent News

ബജറ്റ് തയ്യാറാക്കുന്ന തിരക്കിലേക്ക് മുഖ്യമന്ത്രി; ജൂൺ 19 വരെ സന്ദർശകർക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിൻ്റെ തിരക്കുകളിലായതിനാൽ മുഖ്യമന്ത്രിക്ക് താൽക്കാലികമായി സന്ദർശന വിലക്ക്. ജൂൺ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പൊതുജനങ്ങൾക്കും മറ്റ് സന്ദർശകർക്കും ഉണ്ടാകുന്ന ഈ താൽക്കാലിക ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള വലിയൊരു ദൗത്യത്തിലാണ് മുഖ്യമന്ത്രിയും സർക്കാരുമുള്ളത്.

ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെയും മറ്റുള്ളവരുടെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്
അഭ്യർഥിച്ചു. ജൂൺ 19നാണ് വി.ഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്.

Leave a Reply

Your email address will not be published. Required fields are marked *