Feature NewsNewsPopular NewsRecent News

മകളുടെ പഠനയാത്രയ്ക്കു കൂട്ടുപോയി; അൻപത്താറാം വയസ്സിൽ രണ്ടാം ബിരുദാനന്തര ബിരുദം, ഒന്നാം റാങ്കെന്ന നേട്ടവും

മേലൂർ മകളുടെ പഠനയാത്രയ്ക്കു കൂട്ടുപോയതാണ് ആ അമ്മ. പക്ഷേ, തിരികെ വരാനൊരുങ്ങുന്നത് ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കുകാരിയായി. മേലൂർ അടിച്ചിലി സ്വദേശിനി കെ.കെ.ഷീജുവെന്ന അൻപത്താറുകാരി പുതുച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നു വിമൻ സ്‌റ്റഡീസിലാണ് റാങ്ക് നേടിയത്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായ ഷീജു, മകൾ പാർവതിക്ക് 2024ൽ പുതുച്ചേരി കേന്ദ്ര സർവകലാശാലയിൽ സോഷ്യോളജിയിൽ ഗവേഷണത്തിന് അഡ്മിഷൻ ലഭിച്ചപ്പോഴാണു കൂടെപ്പോകാൻ തീരുമാനിക്കുന്നത്. സോഷ്യാളജിയിൽ നേരത്തെ പിജിയെടുത്ത ഷീജു ചാലക്കുടി നിർമല കോളജിലും തൃശൂർ കൈരളി വിദ്യാപീഠത്തിലും ചാലക്കുടി അമിറ്റി കോളജിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്പോട്ട് അഡ്മിഷനിലൂടെയാണ് ഷീജുവിന് “വിമൻ സ്റ്റഡീസിൽ’ പ്രവേശനം കിട്ടിയത്.

തന്റെ മകളുടെ പ്രായമുള്ളകുട്ടികൾക്കൊപ്പംക്ലാസിലിരിക്കുമ്പോൾ ആദ്യമൊക്കെചെറിയൊരു സങ്കോചംതോന്നിയിരുന്നെങ്കിലും പിന്നീട്അവരിലൊരാളായി ഷീജു മാറി.സ്വർണ മെഡലോടെ ഒന്നാം റാങ്ക്ലഭിച്ചതിനാൽഉപരാഷ്ട്രപതിയായിരിക്കുംബിരുദസമർപ്പണം നടത്തു ക.പഠനത്തോടൊപ്പം പുതുച്ചേരിയിൽപോഷ് ആക്ട‌്’ ട്രെയിനറായും ഷീജുതിളങ്ങി. തൊഴിലിടങ്ങളിലെലൈംഗികാതിക്രമങ്ങൾക്ക് എതിരെഅവബോധം പകരുന്നതിൽസജീവമായ ഇടപെടലാണു ഷീജുപോണ്ടിച്ചേരിയിൽ നടത്തുന്നത്.ഷീജുവിന്റെ മറ്റൊരു മകളായലക്ഷ്മിയും ഇതേയൂണിവേഴ്സിറ്റിയിൽ നിന്നുസോഷ്യോളജിയിൽ പിജി എടുത്തശേഷം “ടീച്ച് ഫോർ ഇന്ത്യ’യിൽപ്രോഗ്രാം മാനേജരായി ജോലിചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *