Event More NewsFeature NewsNewsPoliticsPopular NewsUncategorized

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

കൽപ്പറ്റ: ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.
മലബാർ ഗ്രാൻഡ് ഫെസ്റ്റ്
മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌നേഹ ഇവൻ്റ്സിൻ്റെ നേതൃത്വത്തിൽ മാർച്ച് 20-നാണ് ബൈപ്പാസ് റോഡിലെ ഫ്‌ളവർ ഷോ ഗ്രൗണ്ടിൽ മലബാർ ഗ്രാൻഡ് ഫെസ്റ്റ് ആരംഭിച്ചത്.

വയനാട്ടിലാദ്യമായാണ് താജ്മഹൽ മാതൃക, സറൈൽ വെള്ളച്ചാട്ടം , അവതാർ വേൾഡ് എന്നിവ ഒരുമിച്ചെത്തുന്നത്.

ദിനോസോർ വേൾഡ്, അമ്യൂസ് മെൻ്റ് പാർക്ക്, വൈൽഡ് ആനിമൽ പാർക്ക് എന്നിവയും വിലക്കുറവിൻ്റെ വിസ്മയം തീർക്കുന്ന പ്രദർശന വിപണന മേളയും മലബാർ ഗ്രാൻഡ് ഫെസ്റ്റിലിലൊരുക്കിയിട്ടുണ്ട് . സ്നേഹ ഇവൻ്റ്സ് എം ഡി അഫ്സൽ തെരുവത്ത്, കോഡിനേറ്റർമാരായ ഷൗക്കത്ത് കൽപ്പറ്റ, സലാം കൽപ്പറ്റ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *