നബാര്‍ഡ് ജില്ലാ മാനേജര്‍ ആര്. ആനന്ദ് മുള്ളന്‍കൊല്ലി നീര്‍ത്തട പ്രദേശം സന്ദര്‍ശിക്കുന്നു.
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി നീര്‍ത്തട പ്രദേശം നബാര്‍ഡ് ജില്ലാ മാനേജര്‍ ആര്. ആനന്ദ് സന്ദര്‍ശിച്ചു. നീരുറവ സംരക്ഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്നതാണ് നീരുറവ സംരക്ഷണ പദ്ധതി. നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തിയ ആര്. ആനന്ദ് രേഖകള്‍ പരിശോധിച്ചു. നീരുറവ സംരക്ഷണം, കിണര്‍ റീചാര്‍ജിംഗ്, തടയണ നിര്‍മാണം, ജൈവവള നിര്‍മാണം തുടങ്ങിയ പദ്ധതി പ്രവര്‍ത്തങ്ങള്‍ നേരില്‍ക്കണ്ടു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, പ്രോജകട് കോ ഓര്‍ഡിനേറ്റര്‍ റോബിന് ജോസഫ്, നീര്‍ത്തട കമ്മിറ്റി അംഗങ്ങളായ പി. സുനില്‍കുമാര്‍, ചന്ദ്രിക സതീഷ്ബാബു എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
