Feature NewsNewsPopular NewsRecent News

കരസേനയിലേക്ക് അഗ്നിവീര് തെരഞ്ഞെടുപ്പിനുള്ള രജിസ്ട്രേ ഷന് ഏപ്രില് ഒന്നിന് അവസാനി ക്കും

തിരുവനന്തപുരം: ആർമി റിക്രൂട്ടിംഗ് ഓഫീസ് 2027ലെ അഗ്നിപത് സ്‌കീമിനു കീഴിൽ റിക്രൂട്ട് ചെയ്യു ന്നതിനുള്ള അഗ്നിവീർ ഇൻടേക്കിനുള്ള സെലക്‌ഷൻ ടെസ്റ്റിനായി കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളി ലെ ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആല പ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) അവിവാഹി തരായ പുരുഷന്മാരിൽ നിന്ന് ഓൺലൈൻ അപേ ക്ഷ ക്ഷണിച്ചു. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെ ക്നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ എന്നീ വിഭാഗ ങ്ങൾക്കായാണ് ഈ തെരഞ്ഞടുപ്പ്.

രണ്ടു ഘട്ടങ്ങളിലായാണ് അഗ്നിവീർ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓൺലൈൻ കന്‌പ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷ (ഓൺലൈൻ സിഇഇ), റിക്രൂട്ട്മെ ന്റ് റാലി എന്നീ രണ്ട് ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ്. എല്ലാ ഉദ്യോഗാർഥികളും www.joinindianarmy.nic.in ലേക്കു ലോഗിൻ ചെയ്‌ത്‌ അവരുടെ യോഗ്യതാ നില പരിശോധിച്ച് അവരുടെ പ്രൊഫൈൽ സൃഷ്‌ടിക്കുക. ഓൺലൈൻ പരീക്ഷ 2026 ജൂൺ ഒന്നു മുതൽ 15 വ രെ ആയിരിക്കും.

അഗ്നിവീർ ഉദ്യോഗാർഥികൾക്ക് അവരുടെ യോഗ്യത യെ അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ടു വിഭാഗ ങ്ങളിലേക്ക് അപേക്ഷിക്കാം. രണ്ട് ഓപ്ഷനുകൾ തെരഞ്ഞെടുക്കുമ്പോൾ ഉദ്യോഗാർഥികൾ രണ്ടു വിഭാഗങ്ങളുടെയും ഫോമുക ൾ വെവ്വേറെ പൂരിപ്പിച്ച്, രണ്ടു പൊതു പ്രവേശന പരീ ക്ഷകൾക്കു ഹാജരാകണം, എന്നിരുന്നാലും ഉയർന്ന ശാരീരികക്ഷമതാ പരീക്ഷ, ശാരീരിക അളവു വേണ്ടി വരുന്ന വിഭാഗത്തിന് തെരഞ്ഞെടുക്കുന്ന വിഭാഗങ്ങ ളുമായി ബന്ധപ്പെട്ട്, ഒരു റിക്രൂട്ട്മെന്റ് റാലിയും, മെ ഡിക്കൽ ടെസ്റ്റിലും പങ്കെടുത്താൽ മതി. അപേക്ഷാ ഘട്ടത്തിൽ തന്നെ ഉദ്യോഗാർഥി വിഭാഗങ്ങളുടെ മുൻ ഗണന രേഖപ്പെടുത്തണം. റിക്രൂട്ട്മെന്റ് റാലി പൂർ ത്തിയാക്കിയ ശേഷം അന്തിമ ഓപ്ഷൻ ചോദിക്കും.

പത്താം ക്ലാസ്, 12 ക്ലാസ് ബോർഡ് പരീക്ഷകളിൽ പ ങ്കെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്കും ആവശ്യമായ മറ്റെല്ലാ യോഗ്യ തകളും പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാ ൻ അർഹതയുണ്ട്. എന്നിരുന്നാലും അത്തരം ഉദ്യോ ഗാർഥികളെ, റിക്രൂട്ട്മെന്റ് പ്രക്രിയയുടെ രണ്ടാം ഘട്ട ത്തിൽ യഥാർഥ മാർക്ക് ഷീറ്റ് ഹാജരാക്കുന്പോൾ മാത്രമേ അവരെ തെരഞ്ഞെടുക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *