Feature NewsNewsPopular NewsRecent News

‘ആദ്യം ഇറാനെ തീർക്കട്ടെ, എന്നിട്ട് ക്യൂബയിലേക്ക് കടക്കും.., മുന്നിലുള്ളത് സമയപ്രശ്നം മാത്രം’; ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഇറാന് പിന്നാലെ മറ്റ് രാജ്യങ്ങൾക്ക് നേരെയും ഉന്മൂലനഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ യുദ്ധത്തിൽ എതിരാളികളെ തറപറ്റിക്കുകയെന്നതാണ് നിലവിലെ ലക്ഷ്യമെന്നും അത് കഴിഞ്ഞാലുടൻ ക്യൂബയിലേക്കുള്ള സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

‘ഇപ്പോൾ മുന്നിലുള്ള ലക്ഷ്യം ഞങ്ങൾക്ക് ആദ്യം പരിഹരിക്കേണ്ടതുണ്ട്. അത് കഴിഞ്ഞാലുടൻ ക്യൂബയിലേക്ക് തിരിച്ചുപോകേണ്ടതിനെ കുറിച്ച് ഞങ്ങൾ ആലോചിക്കും. സമയത്തിൻ്റെ പ്രശ്നമുള്ളതിനാലാണത്.’ വൈറ്റ് ഹൗസിൽ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ക്യൂബൻ സർക്കാരിനെ അട്ടിമറിക്കുന്നതിനായി അമേരിക്കൻ സൈന്യം ഏർപ്പെടുത്തിയ ഉപരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കുന്നതിനായി ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സർക്കാർ പല തവണ ശ്രമങ്ങൾ നടത്തിയിരുന്നു. ക്യൂബയിലേക്കുള്ള പ്രധാന എണ്ണ വിതരണക്കാരനായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷം ഇന്ധനവിതരണം പൂർണമായും നിർത്തലാക്കിയിരുന്നു. ജനുവരി 9ന് ശേഷം പ്രദേശത്തേക്ക് എണ്ണ ഇറക്കുമതിയുണ്ടായിരുന്നില്ല. രാജ്യത്തേക്കുള്ള വ്യോമപാതകൾ അടച്ചതോടെ ദീർഘകാല സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്‌തിരുന്നു.

ഇസ്രായേലുമായി ചേർന്ന യുഎസ് നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ പരമോന്ന നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇരുകൂട്ടരും തമ്മിൽ ആക്രമണ-പ്രത്യാക്രമണങ്ങൾ രൂക്ഷമായിരിക്കുകയാണ്. ആക്രമണത്തിന് തിരിച്ചടിയായി തെൽ അവിവിലും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക ക്യാമ്പുകൾക്ക് നേരെയും വ്യാപ മിസൈലാക്രമണം നടത്തിയിരുന്നു. ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നത്ലോകത്തിന് ഭീഷണിയാണെന്നും ഇല്ലാതാക്കുന്നതിനായി മാസങ്ങളോളം യുദ്ധം ചെയ്യാൻ തങ്ങളൊരുക്കമാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

പിന്നാലെ, കഴിഞ്ഞ ദിവസം ഇന്ത്യൻ തീരത്ത് നിന്ന് മടങ്ങുകയായിരുന്ന ഇറാനിയൻ കപ്പൽ ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസ് മുക്കിയതോടെ മേഖല കൂടുതൽ സംഘർഷഭരിതമായിരിക്കുകയാണ്. ഇറാനിൽ നിന്ന് 2000 മൈൽ ദൂരെ വെച്ചുള്ള ആക്രമണം കൊടുംക്രൂരതയാണെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *