Feature NewsNewsPopular NewsRecent News

മെഡിക്കൽ കോളേജിൽ ഫോർ-കെ ത്രീഡി ലാപ്രോസ്കോപ്പി ക്സംവിധാനം

മാനന്തവാടി:അത്യാധുനിക ചികിത്സാ സൗകര്യം ഉറപ്പാക്കി വയനാട് മെഡിക്കല്‍ കോളേജില്‍ ഫോര്‍-കെത്രീഡി ലാപ്രോസ്‌കോപ്പിക് സര്‍ജറി സംവിധാനം പ്രവര്‍ത്തന സജ്ജമായി. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ 1.11 കോടി രൂപ വിനിയോഗിച്ചാണ് മെഷീന്‍ ആശുപത്രിയിലെത്തിച്ചത്. നൂതന സാങ്കേതിക വിദ്യയിലൂടെ ശസ്ത്രക്രിയ ചെയ്യുന്ന ഭാഗം കൃത്യതയോടെ ലഭിക്കും. സാധാരണ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകളില്‍ ടിവി സ്‌ക്രീനിലൂടെ ടുഡി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. ശരീരത്തിനകത്തെ അതിസൂക്ഷ്മമായ രക്തക്കുഴല്‍, നാഡീവ്യൂഹങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കും. ലാപ്രോസ്‌കോപ്പിക് സംവിധാനം പ്രവര്‍ത്തനസജ്ജമാക്കുന്നതോടെ ഒരേസമയം കൂടുതല്‍ രോഗികള്‍ക്ക് നിലവാരമുള്ള ചികിത്സ നല്‍കാന്‍ സാധിക്കും. കുറഞ്ഞ സമയത്തില്‍
കുടുതല്‍ കൃത്യതയോടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതോടെ രോഗികള്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.

ഉയര്‍ന്ന റെസല്യൂഷനിലുള്ള ത്രീഡി ദൃശ്യങ്ങള്‍ ശസ്ത്രക്രിയയുടെ കൃത്യത വര്‍ധിപ്പിക്കും. ശരീരത്തിനകത്തെ സൂക്ഷ്മ ഘടനകള്‍ വ്യക്തമായി കാണുന്നതിന് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ ലളിതവും സുരക്ഷിതവുമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. രക്തക്കുഴലുകള്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്നതിനാല്‍ ശസ്ത്രക്രിയക്കിടെ രക്തനഷ്ടം കുറയ്ക്കാനും കഴിയും. ചെറു മുറിവുകളായി ശാസ്ത്രക്രിയ നടത്തുന്നതിനാല്‍ വേദന കുറവും രോഗികള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിച്ച് ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും. വലിയ കീറലുകള്‍ ഇല്ലാത്തതിനാല്‍ അണുബാധ സാധ്യതകള്‍ കുറയും. ക്യാന്‍സര്‍ സംബന്ധമായ ശസ്ത്രക്രിയകള്‍, ഗൈനക്കോളജി, യൂറോളജി വിഭാഗങ്ങളിലെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്ക് സംവിധാനം ഏറെ ഫലപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *