വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന അക്രമ സ്വഭാവങ്ങൾക്ക് കാരണം കണ്ടെത്തി പരിഹാരം കാണണം: ഉസ്മാൻ മൗലവി
പനമരം: സമീപ കാലത്ത് സംസ്ഥാനത്തും പ്രത്യേകിച്ച് വയനാട് ജില്ലയിലും സ്കൂൾ കുട്ടികൾക്കിടയിൽ അകാരണമായി ആക്രമണ സ്വഭാവങ്ങൾ വർദ്ധിച്ചു വരുന്നു. സഹപാഠികളെ തന്നെ ക്രൂരമായി ആക്രമിക്കുന്നത് ഹോബി ആയി കാണുന്ന ദുഃഖകരമായ പ്രവണത കാണുന്നു
ഇതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ സർക്കാരും പോലീസ് സേനയും ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് പനമരം ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി ഡിജിപി ക്കും വയനാട് ജില്ലാ പോലീസ് ചീഫിനും കത്ത് അയച്ച് ആവശ്യപ്പെട്ടു
പ്രാദേശിക തലത്തിൽ രക്ഷിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
