Event More NewsFeature NewsNewsPoliticsPopular NewsRecent News

ഡെപ്യൂട്ടി കളക്ടറിന് എതിരായിട്ടുള്ള നടപടി ഉടൻ പിൻവലിക്കണം

കൽപ്പറ്റ:- ജീവനക്കാരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ പ്രേരിതമായിട്ടുള്ള നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും, സത്യസന്ധമായി ജോലി ചെയ്ത് നടപടി നേരിട്ട ഡെപ്യൂട്ടി കലക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആവശ്യപെട്ടു. സസ്പെൻഷനിൽ പ്രതിഷേധിച്ചുകൊണ്ട് ജീവനക്കാർ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പ്രതിഷേധയോഗം കെജിഒയു ജില്ലാ പ്രസിഡണ്ട് സഫ് വാൻ ഉദ്ഘാടനം ചെയ്തു. കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ ടി ഷാജി മുഖ്യപ്രഭാക്ഷണം നടത്തി . ഇ എസ് ബെന്നി, സന്ദേശ് സി ബി, വി.ആർ ജയപ്രകാശ്, സി കെ ജിതേഷ്, എൻ ജെ ഷിബു, ലൈജു ചാക്കോ,എ അജീർ, എം. നസീമ,എൻ അയ്യപ്പൻ എന്നി വർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *