ജി എച്ച് എസ് എസ് പെരിക്കല്ലൂർ സ്കൂളിന്റെ നേതൃത്വത്തിൽ ‘സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം’ നടത്തി:
പുൽപള്ളി : പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ
ഗോത്രവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനൊപ്പം അവരുടെ നൈപുണി-വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച ‘സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം’ പാതിരി ഉന്നതിയിൽ സംഘടിപ്പിച്ചു. പെരിക്കല്ലൂരിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സംയുക്ത കൂട്ടായ്മയിലാണ് പരിപാടി ഒരുക്കിയത്.
വാർഡ് മെമ്പർ മുനീർ ആച്ചിക്കുളം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് കൊച്ചുത്രേസ്യ ചടങ്ങിന് സ്വാഗതം പറഞ്ഞു. പദ്ധതിയുടെ നോഡൽ ഓഫീസറായ സജ്‌ന ടീച്ചർ പരിപാടിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.
പി.ടി.എ. പ്രസിഡന്റ് രാജേന്ദ്രൻ കെ. എ. അധ്യക്ഷത വഹിച്ച യോഗത്തിൽ, കുട്ടികളുടെ സർവ്വതോന്മുഖമായ മുന്നേറ്റത്തിന് കുടുംബത്തിന്റെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് മാതാപിതാക്കൾക്കായി പ്രത്യേക ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മുൻ റിസർച്ച് ഓഫീസർ ഡോ. വിനീഷ് ടി. വി. ക്ലാസ്സിന് നേതൃത്വം നൽകി.
ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് ഗിരീഷ് ജി. ജി., ഷിജു കൊച്ചുപുരയിൽ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി രതീഷ് സി. വി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
