Feature NewsNewsPopular NewsRecent News

പ്രണയബന്ധം തകർന്നാൽ ബലാൽസംഗ നിയമം ദുരുപയോഗം ചെയ്യരുത്: ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രണയബന്ധങ്ങള്‍ തകര്‍ന്ന ശേഷം മുതിര്‍ന്നവര്‍ പീഡനക്കേസുകള്‍ നല്‍കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. തകര്‍ന്ന ബന്ധത്തിന് ക്രിമിനല്‍ നിറം നല്‍കരുതെന്ന് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ പറഞ്ഞു. ” വിദ്യാഭ്യാസമുള്ള സ്വതന്ത്രയായ മുതിര്‍ന്ന സ്ത്രീ പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പീഡന പരാതി നല്‍കരുത്. പ്രണയബന്ധങ്ങളിലെ പ്രശ്‌നങ്ങളെ ഇരുവിഭാഗവും സെന്‍സിറ്റീവായും ക്ഷമയോടെയും കൈകാര്യം ചെയ്യണം. കേസുമായി നടക്കരുത്.”-കോടതി പറഞ്ഞു. പ്രണയബന്ധം തകര്‍ന്നതിന് ശേഷം മുന്‍ കാമുകി തന്നെ പീഡനക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് ഒരു യുവാവ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ കേസ് റദ്ദാക്കിയാണ് ഹൈക്കോടതി മുന്‍നിലപാട് ആവര്‍ത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *