Event More NewsFeature NewsNewsPoliticsPopular NewsRecent News

ജനപ്രതിനിധികൾ സാധാരണക്കാരന്റെ പ്രശ്നങ്ങൾ കണ്ടറിയണം

കൽപറ്റ: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളായ മുസ്ലിം ലീഗ് അംഗങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലെ പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ കണ്ടറിയുന്നതിനും പ്രയാസങ്ങൾ കേൾക്കുന്നതിനും തയ്യാറാകണമെന്നും ഇവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകണമെന്നും മന്ത്രി കെ.എം ഷാജി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗിന്റെ ജനപ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് (എൽജിഎംഎൽ) ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ നഗരസഭ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, സ്ഥിരം സമിതി അധ്യക്ഷർ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്ത ജില്ലാതല സംഗമത്തിൽ മുസ്ലിം ജില്ലാ വൈസ് പ്രസിഡൻ്റ എൻ കെ റഷീദ് അധ്യക്ഷത വഹിച്ചു. എൽജിഎംഎൽ സംസ്ഥാന പ്രസിഡൻ്റ് സൂപ്പി നരിക്കാട്ടേരി മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കുന്നമംഗലം ക്ലാസ് എടുത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ഭാരവാഹികളായ പി കെ അബൂബക്കർ, റസാക്ക് കൽപറ്റ, യാഹിയാഖാൻ തലയ്ക്കൽ, എം മുഹമ്മദ് ബഷീർ, സി കുഞ്ഞബ്ദുള്ള, അസൈനാർ ഹാജി, സലിം മേമന , എം എ അസൈനാർ, കൊച്ചി ഹമീദ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഹാരിസ് കണ്ടിയന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *