‘സ്നേഹ സമ്മാനം ‘ പരിപാടി സംഘടിപ്പിച്ചു
ബത്തേരി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസന യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പൂമല മൈ ഹോം പാലിയേറ്റീവ് കെയർ സെൻ്ററിൽ ‘സ്നേഹസമ്മാനം’ പരിപാടി നടത്തി. സുൽത്താൻ ബത്തേരി ഭദ്രാസനത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ‘ ഒലീവ് 40’ എന്ന പേരിൽ സംഘടിപ്പിക്കുന്ന നാൽപ്പതിന പരിപാടികളുമായി ചേർന്നാണ് സ്നേഹസമ്മാനം സംഘടിപ്പിച്ചത്. സുൽത്താൻ ബത്തേരി ഭദ്രാസനാധിപനും ഭദ്രാസന യുവജന പ്രസ്ഥാനം പ്രസിഡന്റുമായ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് തിരുമേനി പരിപാടിക്ക് നേതൃത്വം നൽകുകയും മൈ ഹോം അന്തേവാസികളെ സന്ദർശിക്കുകയും ചെയ്തു. മൈ ഹോം പാലിയേറ്റീവ് കെയർ സെന്റർ ചെയർപേഴ്സൺ ഷബ്നയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയും മുതൽക്കൂട്ടുമാണെന്ന് അദ്ദേഹം പ്രത്യേകം ഓർമിപ്പിച്ചു.
ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ, ഛഇഥങ വൈസ് പ്രസിഡൻ്റ് ഫാ. ജാസ്റ്റിൻ പി. കുര്യാക്കോസ്, ഒസിവൈഎം ബത്തേരി ഡിസ്ട്രിക്റ്റ് പ്രസിഡന്റും കോളിയാടി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി വികാരിയുമായ ഫാ. ബിജു പീറ്റർ, മൂലങ്കാവ് സെന്റ് ജോൺസ് ഓർത്തഡോക്ൾസ് പള്ളി വികാരി ഫാ. എൽദോ ജേക്കബ് മനയത്ത്, സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്ൾസ് കത്തീഡ്രൽ വികാരി ഫാ. അനീഷ് മാമ്പള്ളിൽ, സഹ വികാരി ഫാ. അബിൻ സണ്ണി എന്നിവരും വിവിധ ഇടവകകളിൽ നിന്നുള്ള യുവജന പ്രസ്ഥാനം അംഗങ്ങളും പങ്കെടുത്തു.
