Event More NewsFeature NewsNewsPoliticsPopular Newsകൃഷികേരളംകൗതുകംപ്രാദേശികംയാത്രവയനാട്

കളരിപ്പയറ്റ് കേരളത്തിന്റെ അഭിമാനം: വയനാട് ജില്ലാ പോലീസ് മേധാവി

പുല്‍പ്പള്ളി: തനത് ആയോധനകലയായ കളരിപ്പയറ്റ് കേരളത്തിന്റെ അഭിമാനവും മൂല്യബോധമുള്ള
പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതുമാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി. ജി ജി കളരിസംഘത്തിന്റെ 35-ാം വാര്‍ഷികാഘോഷം(അങ്കത്തട്ട് @ 2025)ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്ക് വരുന്നതിനുമുമ്പ് കഥകളിയെയും കളരിപ്പയറ്റിനെയും കുറിച്ച് വായിച്ചും കേട്ടും അറിവുണ്ടായിരുന്നുവെന്നും കളരിപ്പയറ്റ് ആദ്യമായാണ് നേരില്‍ക്കാണുന്നതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു. യഥാക്രമംപുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ദിലീപ്കുമാര്‍, പി.കെ. വിജയന്‍, അമൃതാനന്ദമയീമഠത്തിലെ സ്വാമി വേദാമൃതാനന്ദപുരി, പഴശിരാജാ കോളജ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഫാ.ചാക്കോ ചേലംപറമ്പത്ത്, കെഎന്‍എം ജില്ലാ ജനറല്‍ സെക്രട്ടറി സെയ്ത് അലി സ്വലാഹി, കല്‍പ്പറ്റ ഡിവൈഎസ്പി പി.എന്‍. ഷൈജു, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.
അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പി. ചാത്തുക്കുട്ടിയെയും മൂന്നര പതിറ്റാണ്ടുമുമ്പ് ജില്ലയില്‍ കളരി ആരംഭിച്ച കെ.സി. കുട്ടിക്കൃഷ്ണന്‍ ഗുരുക്കളെയും പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാനതല കളരിപ്പയറ്റ് മത്സര ജേതാക്കളായ ബബ്രു കൃഷ്ണ, അതുല്‍ കൃഷ്ണ, ജാനകി ആല്‍ഫിലോ, ആല്‍ഫിയ ബാബു, സുറുമി ജിമ്മി, ടെല്‍സ ഡേവിഡ്, വിസ്മയ ബേബി എന്നിവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റും ആഘോഷക്കമ്മിറ്റി കണ്‍വീനറുമായ മാത്യു മത്തായി ആതിര സ്വാഗതം പറഞ്ഞു.
ആഘോഷക്കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജയപ്രകാശ്, ട്രഷറര്‍ സന്തോഷ്, ജിമ്മി ജോസഫ്, യു.പി. ജോസഫ് ഗുരുക്കള്‍, രവിസുധന്‍ ഗുരുക്കള്‍, ജോബി വര്‍ഗീസ് ഗുരുക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്ര, കളരിപ്പയറ്റ്, കോല്‍ക്കളി പ്രദര്‍ശനം നടന്നു

Leave a Reply

Your email address will not be published. Required fields are marked *