Event More NewsFeature NewsNewsPoliticsPopular NewsUncategorized

കാച്ചിലിന് ശനിദശ, കര്‍ഷകന് കണ്ണുനീര്‍

പുല്‍പ്പളളി: വിളവെടുപ്പ് തുടങ്ങിയതോടെ കാച്ചില്‍ വിലയില്‍ വന്‍ ഇടിവ്. മൂന്നുമാസം മുമ്പ് കിലോഗ്രാമിന് 63 രൂപ വരെ വില ലഭിച്ചിരുന്ന കാച്ചിലിന് 23 രൂപ വരെയാണ് ഇന്നലെ വിപണി വില. കച്ചവടക്കാരില്‍ പലരും കാച്ചില്‍ വാങ്ങാത്ത സ്ഥിതിയും സംജാതമായിരിക്കയാണ്. നേരത്തേ വാങ്ങിയ കാച്ചില്‍ കയറ്റിവിടാനാകാതെ വ്യാപാരികളും വിഷമിക്കുകയാണ്. വിപണി സാഹചര്യം മനസിലാക്കാതെ വിളവെടുപ്പ് നടത്തുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. കാച്ചില്‍ ഉത്പാദനം വര്‍ധിച്ചതും വിലത്തകര്‍ച്ചയ്ക്ക് കാരണമാണ്. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ കാച്ചില്‍ കൃഷിയുണ്ട്. കാട്ടുപന്നി ഉള്‍പ്പടെ വന്യജീവികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിച്ച് ഉത്പാദിപ്പിക്കുന്ന കാച്ചിലിന് ഡിമാന്‍ഡും വിലയും ഇല്ലാത്തത് കൃഷിക്കാരെ പ്രയാസപ്പെടുത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *