പാസ് വേഡ് ശിൽപശാല നടത്തി
കാക്കവയൽ: സ്വന്തം കഴിവുകൾ തിരിച്ചറിയാനും തീരുമാനങ്ങളെടുക്കാനുമുള്ള ശേഷിയുമാണ് ജീവിത വിജയത്തിൻ്റെ അടിസ്ഥാനമെന്ന് വയനാട് ജില്ലാ ഡപ്യൂട്ടി കലക്ടർ ജയശ്രീ എസ്. വാര്യർ പ്രസ്താവിച്ചു. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പാസ് വേഡ് വ്യക്തിത്വവികസന കരിയർ ഗൈഡൻസ് ശിൽപശാല കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പി. ടി. എ പ്രസിഡൻ്റ് എൻ. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കെ.നസീറ, സ്കൂൾ പ്രിൻസിപ്പൽ ഡോ.ബാവ കെ പാലുകുന്ന്, പ്രധാനാധ്യാപകൻ പി ടി സുരേഷ് ബാബു , എസ്.എം. സി ചെയർമാൻ ടി.കെ സിറാജുദ്ദീൻ, ഉമ വിജയൻ, കെ.എൻ ഇന്ദ്രൻ, എസ് കെ ശാലിനി, എൻ. എസ് ശ്രീഹരി എന്നിവർ പ്രസംഗിച്ചു. ടി.എം താലിസ് , കെ.എച്ച് ജറീഷ് എന്നിവർ ക്ലാസ്സെടുത്തു. കാക്കവയൽ, മീനങ്ങാടി, മുട്ടിൽ ,പനങ്കണ്ടി എന്നീ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും തിരത്തെടുക്കപ്പെട്ട 110 പ്ലസ് വൺ വിദ്യാർഥികളാണ് ശിൽപശാലയിൽ പങ്കെടുത്തത്
