Event More NewsFeature NewsNewsPoliticsPopular NewsRecent News

ലാപ്ടോപ്പുകളുടെയും ഫർണിച്ചറുകളുടെയും വിതരണോദ്ഘാടനം നടത്തി

കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കൽപ്പറ്റയ്ക്ക് അനുവദിച്ച ലാപ്‌ടോപ്പുകളുടെയും ഫർണിച്ചറുകളുടെയും വിതരണോദ്ഘാടനം കൽപ്പറ്റ നഗരസഭാ അധികൃതർ പി.വിശ്വനാഥൻ നിർവഹിച്ചു.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.ആർ.ബിനി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി.കെ. നിഷ, പി.ടി.എ പ്രസിഡൻ്റ് സി. ജയരാജൻ, എസ്.എം.എസ്.ഐ. സതീഷ് കുമാർ, എം.പി.ടി.എ പ്രസിഡൻ്റ് ദിവ്യ പ്രഭ എന്നിവർ ആശംസകൾ നേർന്നു. കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും നഗരസഭയുടെ വാർഷിക പദ്ധതിയിലൂടെ ലഭിച്ച ഈ വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കാൻ സഹായകമാകും. പ്രിൻസിപ്പൽ പി.ടി. സജീവൻ സ്വാഗതവും ഹെഡ്‌മിസ്ട്രസ് സൽമ എം. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *