ആദിവാസി വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയുടെ പുതിയ വാതിൽ തുറന്ന് ‘സ്വയംപൂർണ്ണ 6’
തൊണ്ടർനാട്: ആദിവാസി വിദ്യാർത്ഥികൾക്ക് റോബോട്ടിക്സിന്റെയും ആധുനിക സാങ്കേതികവിദ്യയുടെയും സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ദേവഗിരിയുടെ നേതൃത്വത്തിൽ ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു. കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൊണ്ടർനാട് വിവേകാനന്ദ റെസിഡൻഷ്യൽഌടബൽ സ്കൂളിൽ ‘സ്വയംപൂർണ്ണ 6’ സാമൂഹിക വിപുലീകരണ പരിപാടിയുടെ ഭാഗമായാണ് ശിൽപ്പശാല നടത്തിയത്. ഒക്ടോബർ 7, 8 തീയതികളിൽ നടന്ന ശിൽപ്പശാലയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (കീഠ), സെൻസറുകൾ, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകി. വിവിധ ഉപകരണങ്ങൾ നേരിട്ട് പ്രവർത്തിപ്പിച്ചും പരീക്ഷണങ്ങളിൽ പങ്കെടുത്തും സാങ്കേതികവിദ്യയുടെ പ്രവർത്തനരീതികൾ മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.
വിവേകാനന്ദ റെസിഡൻഷ്യൽ ട്രൈബൽ സ്കൂൾ പ്രിൻസിപ്പൽ പുരുഷോത്തമൻ കെ. ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽനിന്നുള്ള 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും പരിശീലനത്തിന് നേതൃത്വം നൽകി.
പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം
സാങ്കേതികവിദ്യയെ പ്രായോഗിക
അനുഭവങ്ങളിലൂടെ
പരിചയപ്പെടുത്തുക, വിദ്യാർത്ഥികളിൽ ശാസ്ത്രീയ
ചിന്തയും സർഗാത്മകതയും വളർത്തുക
എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന
ലക്ഷ്യങ്ങൾ. ആദിവാസി വിദ്യാർത്ഥികൾക്ക്
ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും
പുതിയ പഠനാവസരങ്ങളും
പരിചയപ്പെടുത്തുന്നതിലൂടെ അവരെ
സാങ്കേതികമായി
ശാക്തീകരിക്കുന്നതിനുള്ള
ശ്രദ്ധേയമായ ചുവടുവയ്പ്പായി ശിൽപ്പശാല മാറി.
‘പഠിക്കാം, നിർമ്മിക്കാം, പര്യവേക്ഷണം ചെയ്യാം’ എന്ന ആശയത്തിലൂടെ പുതുതലമുറയ്ക്ക് സാങ്കേതികവിദ്യയുടെ വിശാലമായ ലോകം പരിചയപ്പെടുത്തുകയാണ് ‘സ്വയംപൂർണ്ണ 6’ പരിപാടി ലക്ഷ്യമിടുന്നത്.
