Event More NewsFeature NewsNewsPoliticsPopular NewsRecent News

ലോക മാനസികാരോഗ്യ ദിനത്തിൽ ‘ഹൊറെഗെല്ലു’യു മായി ഡബ്ല്യുഎം ഒയിലെ സോഷ്യൽ വർക്ക് വിഭാഗം

കൽപറ്റ: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഡബ്ല്യുഎം ഒ ആർട്സ് ആൻ്റ് സയൻസ് കോളജ് സോഷ്യൽ വർക്ക്‌ വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ ‘ഹൊറെഗെല്ലു’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കോളേജ് ക്യാമ്പസിൽ ‘ഹൊറെഗെല്ലു’ എന്ന പേരിൽ സ്ഥിരമായൊരു ഇരിപ്പിടവും ഒരുക്കി. ജീവിതയാത്രയിൽ ക്ഷീണിതരാകുന്നവർക്ക് അൽപ സമയം വിശ്രമിക്കാനും സംസാരിക്കാനും മനസ് തുറക്കാനും കഴിയുന്ന ഒരു സൗഹൃദ ഇടമായാണ് ഈ ഇരിപ്പിടം വിഭാവനം ചെയ്തിരിക്കുന്നത്. മാനസികാരോഗ്യ സംരക്ഷണത്തിൽ കേൾക്കാനും സംസാരിക്കാനും പിന്തുണ നൽകാനും കഴിയുന്ന സുരക്ഷിത ഇടങ്ങളുടെ പ്രാധാന്യം വിദ്യാർഥികളിലേക്ക് എത്തിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഹേമലത സി. പി. നിർവഹിച്ചു. സാമൂഹ്യപ്രവർത്തന വിഭാഗം മേധാവി അബ്ദുൽ നിസാർ എം. എം. അധ്യക്ഷനായി. അധ്യാപകരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഹൊറെഗെല്ലുവിന്റെ ആശയവും മാനസികാരോഗ്യ ദിനാചരണത്തിന്റെ പ്രാധാന്യവും വിശദീകരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്, പോസ്റ്റർ മേക്കിങ് മത്സരം, ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാൻ ഒരു സെഷൻ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. മനസ്സിന് താങ്ങാകുന്ന ഒരു ഇടം എന്ന ആശയത്തിലൂടെ ‘ഹൊറെഗെല്ലു’ ക്യാമ്പസിലെ ശ്രദ്ധേയമായ സംരംഭമായി മാറി

Leave a Reply

Your email address will not be published. Required fields are marked *