Event More NewsFeature NewsNewsPoliticsPopular NewsRecent News

ദേവസംഗീതവുമാ യിപത്മപ്രഭപാട്ടരുവി

കൽപറ്റ : ജി. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ മനോഹര ഗാനങ്ങളുമായി പത്മപ്രഭ ഗ്രന്ഥാലയത്തിൻ്റെ പ്രതിമാസ പരിപാടികളിൽ ഒന്നായ പാട്ടരുവി.
എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന മുപ്പത്തൊമ്പതാം ലക്കം പാട്ടരുവി സിനിമാഗാന സംഗീത സംവിധായകനായ മധു ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശൻ, നിർവാഹക സമിതി അംഗങ്ങളായ ഐ. ഉഷ., പി.വി. വിജയൻ, വി.കെ. സജികുമാർ, പി.കെ. വിജയൻ എന്നിവർ സംസാരിച്ചു.

നാൽപതാമതു ലക്കം പാട്ടരുവി നവംബർ ഒന്നിനു നാലുമണിക്ക് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടക്കും. എം.എസ്. ബാബുരാജിൻ്റെ സംഗീത സംവിധാനത്തിൽ പിറവിയെടുത്ത മലയാളത്തിലെ ഒരിക്കലും മറക്കാനാകാത്ത സിനിമാ ഗാനങ്ങൾ വയനാടൻ ഗായകർ ആലപിക്കും

Leave a Reply

Your email address will not be published. Required fields are marked *