ഹെൽത്തി വയനാട് പദ്ധതി;ആലോചനായോഗം നടത്തി
കൽപ്പറ്റ: മന്ത്രി അഡ്വ. ടി സിദ്ദിഖിന്റെ മിനിസ്റ്റേഴ്സ് കെയർ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഹെൽത്തി വയനാട് പദ്ധതിയുടെ വെങ്ങപ്പള്ളി പഞ്ചായത്ത്തല ആലോചനായോ .ഗം ചേർന്നു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി, ജീവിതശൈലീ രോഗങ്ങൾ, വാർധക്യം തുടങ്ങിയ മേഖലകളിൽ സമഗ്ര സർവേ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രാമൻ അധ്യക്ഷനായ പരിപാടിയിൽവികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ. ഹസീന, പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ്, സഹാറാ ഭാരത് ഫൗണ്ടേഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ ആര്യദാസ്, വാർഡ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ എന്നിവർ പങ്കെടുത്തു.
