Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsUncategorized

ഫ്ലാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു

പുൽപ്പള്ളി:ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മന്നാനം കെ.ഇ. കോളേജിലെ എം.എസ്.ഡബ്ല്യു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബും തെരുവുനാടകവും സംഘടിപ്പിച്ചു.

ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

പുൽപ്പള്ളി എസ്.ഐ. മിസ്. ആർഷ മരിയ തോമസ് പരിപാടിയിൽ സന്ദേശം നൽകി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഫ്ലാഷ് മോബും തെരുവുനാടകവും പൊതുജനങ്ങളുടെ ശ്രദ്ധ നേടി.

എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ റൂറൽ ക്യാമ്പിന്റെ ഭാഗമായി അഞ്ച് ദിവസമായി മാരകാവിൽ താമസിച്ച് വിവിധ സാമൂഹിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരികയാണ്. സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി Dr. എലിസബത്ത് അലക്സാണ്ടർനോടൊപ്പം ക്യാമ്പ് കോർഡിനേറ്റർ കെ പി അരുന്ധതി പരിപാടികൾക്ക് നേതൃത്വം നൽകി പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ സാമൂഹിക ഇടപെടലുകൾക്ക് വിദ്യാർത്ഥികൾ നേതൃത്വം നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *