Feature NewsNewsPopular NewsRecent News

മാനന്തവാടിയിൽ ജി.വി.എച്ച്.എസ്.എസ് സയൻസ് എക്സ്പോ ശ്രദ്ധേയമായി

മാനന്തവാടി: ശാസ്ത്രചിന്തയും നവീന ആശയങ്ങളും സർഗാത്മകതയും വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയിൽ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ സയൻസ് എക്സ്സ്പോ സംഘടിപ്പിച്ചു.വിവിധ ശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, പ്രവർത്തന മാതൃകകൾ, നൂതന ആശയങ്ങൾ എന്നിവ വിദ്യാർത്ഥികൾ എക്സ്പോയിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും ശാസ്ത്രീയ ആശയങ്ങൾ പ്രായോഗികമായി അവതരിപ്പിക്കാനുള്ള അവരുടെ കഴിവും എക്സ്പോയ്ക്ക് മികവ് പകർന്നു. സ്‌ൾ പ്രധാനാധ്യാപകൻ സുരേഷ് കെ. കെ. എക്സ്പോ ഉദ്ഘാടനം ചെയ്‌തു. അധ്യാപകരായ നസീമ കെ., ജോയ്സൺ ദേവസ്യ, പ്രദീപ് കെ., അനിൽ ബേബി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *