Event More NewsFeature NewsNewsPoliticsPopular NewsRecent News

കുട്ടികൾക്കായി ചിത്രരചന ക്യാമ്പ് നടത്തി

പള്ളിക്കൽ: പള്ളിക്കൽ ഗവൺമെന്റ് എൽ.പി സ്കൂ‌ളിൽ കുട്ടികൾക്കായി കളർ കാൻഡി ചിത്രരചന ക്യാമ്പ് നടത്തി. വർണ്ണ കൂട്ടുകളിലൂടെ കുട്ടികളെ ഭാവനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക, അലസതയും വിരസതയും ഒഴിവാക്കി കൂടുതൽ ഊർജ്ജസ്വലരാക്കുക എന്നതായിരുന്നു ലക്ഷ്യം. ചിത്രകാരനായ പ്രവീൺ രാജഗിരിയാണ് ചിത്രരചന കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. സ്‌കൂൾ മുൻ എച്ച് എം സഫിയ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. സ്കൂൾ എച്ച് എം അനില മറ്റ് അധ്യാപകർ,പി ടി എ പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. 80 ലേറെ കുട്ടികൾ അവധി ദിവസമായിരുന്നിട്ടുകൂടി ക്യാമ്പിലേക്ക് എത്തി. തുടർന്നും ഇത്തരം ക്യാമ്പുകൾ തുടരുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *